ഹോട്ട്സ്പോട്ടുകളിൽ കർശന പരിശോധന തുടരും; ഹോട്ട്സ്പോട്ടുകളിൽ കർശന പരിശോധന തുടരും; കോട്ടയം മാർക്കറ്റിൽ അണുനശീകരണം പൂർത്തിയായി

കോട്ടയം ∙ കോവിഡ് ഒഴിയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് മേയ് 3 വരെ ഗ്രീൻ സോൺ ഒഴിവാക്കി റെഡ്, ഓറഞ്ച് സോണുകൾ മാത്രം.

കോട്ടയത്ത് ഹോട്‌സ്പോട്ടുകളായി പ്രഖ്യാപിച്ച പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിലും കോട്ടയം നഗരസഭയിലെ നാലു വാർഡുകളിലും സമ്പൂർണ ലോക്‌‍ഡൗൺ തുടരും. അവശ്യവസ്തുക്കൾ ഉൾപ്പെടെ വീട്ടിലേക്ക് എത്തിച്ചുനൽകാൻ നടപടി സ്വീകരിക്കും.

കോട്ടയത്ത് സ്ഥിതി സങ്കീർണവും ആശങ്കാജനകവുമാണെന്നു ആരോഗ്യ പ്രവർത്തകർ പറയുന്നു. രോഗം സ്ഥിരീകരിച്ചത് നഗരത്തിലെ തിരക്കേറിയ ചന്തയിലെ ചുമട്ടു തൊഴിലാളിക്കായതിനാൽ കർശന നിയന്ത്രണങ്ങൾ അനിവാര്യമാണ്.

സാംപിൾ ശേഖരിച്ച ശേഷവും ചുമട്ടുതൊഴിലാളിയും കുടുംബവും കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ സാംപിളുകൾ ശേഖരിച്ച ശേഷം ഇവരെ നിരീക്ഷണത്തിലാക്കി. ഹോട്‌സ്പോട്ടുകളിൽ ഉൾപ്പെടെ പൊലീസ് പരിശോധന കർശനമായി തുടരുകയാണ്.

Exit mobile version