പോലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് പണം നല്‍കി വയോധിക

കൊല്ലം: പോലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് പണം നല്‍കി വയോധിക. തേവലക്കര അരിനല്ലൂര്‍ കല്ലുംപുറത്ത് ലളിതമ്മ (71) ആണ് തന്റെ സമ്പാദ്യമായ 5101 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കശുവണ്ടി തൊഴിലാളിയാണ് ലളിതമ്മ.

പോലീസ് പട്രോളിങ്ങിന്റെ ഭാഗമായി കല്ലുംപുറം ജങ്ഷന്‍വഴി പോകുമ്പോഴാണ് ലളിതമ്മ ജീപ്പിന് കൈകാണിച്ചത്. ”സാറേ എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായിക്കണം” എന്നായിരുന്നു അവരുടെ വാക്കുകള്‍.

പോലീസ് സംഘം പിന്നീട് ലളിതമ്മയുടെ വീട്ടിലെത്തി 5101 രൂപ സ്വീകരിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ നാടിനു സഹായമേകാന്‍ തന്നാല്‍ കഴിയുന്ന സഹായമായാണ് സ്വരൂപിച്ചുവച്ച തുക നല്‍കുന്നതെന്ന് ലളിതമ്മ പറഞ്ഞു.

Exit mobile version