കൊച്ചി: ‘ബൈ ബൈ പിണറായി’ എന്ന ഫ്ലെക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളിയിൽ കേസ്. ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസ്.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് ചെങ്ങമനാട് പൊലീസ് കേസ് എടുത്തത്. പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ.
