കൊറോണക്കാലം വന്നതോടെ നാട്ടിൻ പുറങ്ങളിൽ ചക്ക ശരണം; ചക്ക കൊണ്ടുള്ള തകർപ്പൻ വിഭവങ്ങളുമായി വീട്ടമ്മമാർ; ചക്കയുടെ മടലും , ചകിണിയും വരെ തോരൻ; ചക്കക്കുരു ഷേക്കിനും ആവശ്യക്കാർ ഏറുന്നു;

പത്തനംതിട്ട: പണ്ട് മുതലേ എല്ലാവരും പഴി പറഞ്ഞു പുറത്താക്കിയ ചക്കക്ക് ഇപ്പോൾ പ്രിയമേറുന്നു. കൊ​റോ​ണ​കാലം വന്നു വീട്ടിലിരുപ്പ് തുടങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന നമ്മുടെ ച​ക്ക​ക്ക് ഇപ്പോൾ രാജകീയ പ്രൗഢി ലഭിച്ചിരിക്കുകയാണ്. മ​ത്സ്യ​, മാംസ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഗ്രാ​മീ​ണ വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള​ക​ളി​ൽ ച​ക്ക യാണ് ഇപ്പോൾ താരം. ഇപ്പോൾ കൊച്ചു കുട്ടികൾക്ക് വരെ ചക്കയാണ് ഇഷ്ട വിഭവം .

വെട്ടിയിടാനും, കോടാലിയുപയോഗിച്ച് അ​ട​ർ​ത്താ​ൻ കഴിയില്ലാത്തതിനാലും ന്യൂജൻ വീട്ടമ്മമാർ ചക്കയെ പുറത്താക്കിയിരിക്കുകയായിരുന്നു. ലോ​ക്ക്ഡൗ​ണും യാ​ത്രാ നി​രോ​ധ​ന​വും വ​ന്ന​തോ​ടെ ജോ​ലി​യി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ച​ക്ക അടർത്തൽ ഒരു ഹരമായി മാറി.

ച​ക്ക​ക്കു​രു ഷെയ്ക്ക് ഇപ്പോൾ കുട്ടികളുടെ ഇടയിൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. രു​ചി​യി​ൽ ബ​ദാം ഷേ​യ്ക്കി​നെ മ​റി​ക​ട​ക്കു​ന്ന ത​ര​ത്തി​ൽ പു​ഴു​ങ്ങി​യ ച​ക്ക​ക്കു​രു ഷെയ്ക്ക് ഇപ്പോൾ കുട്ടികളുടെയും പ്രധാന വിഭവമാണ്.​ ഇതോടെ വിദേശ രാജ്യങ്ങളിലും രാജ പ്രൗഢിയോടെ നിലനിൽക്കുകയാണ് ചക്കക്കുരുവും ഇപ്പോൾ.

പഴമക്കാരുടെ ഇഷ്ട വിഭവമായിരുന്നു ക​പ്പ​യും ച​ക്ക​യും. കാലം മാറിയതോടെ മ​ല​യാ​ളിയു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ നി​ന്ന് ഇ​വ ര​ണ്ടും മാ​റി പകരം ബീഫും, ചിക്കനുമൊക്കെയായി.

വളവും, കീടനാശിനിയും ഒന്നും തളിക്കാതെ ല​ഭി​ക്കു​ന്ന ച​ക്ക​യെ​ക്കു​റി​ച്ച് പറയാൻ വീട്ടമ്മമാർക്ക് ഇപ്പോൾ നൂറു നാവ്.. സ്കൂ​ളു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളും ച​ക്ക ഒരുക്കലുമായി രംഗത്തുണ്ട്. പു​ഴു​ക്ക്, ചി​പ്സ്, അ​വി​യ​ൽ, ച​ക്ക പാ​യ​സം തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലെ അ​ടു​ക്ക​ള​ക​ളി​ൽ റെ​ഡി​യാ​ണ്.

Exit mobile version