സത്യമറിയാതെ കോട്ടയത്ത് ജനം വലഞ്ഞു; കട തുറക്കുന്നതിനെപ്പറ്റിയും, വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനെപ്പറ്റിയും ആശയക്കുഴപ്പം

കോട്ടയം: കഴിഞ്ഞ ദിവസം പുറത്തു വന്ന ലോക്ക് ഡൌൺ ഇളവിനെ ക്കുറിച്ച് വ്യക്തത ലഭിക്കാത്തതുമൂലം ജനം ആശയക്കുഴപ്പത്തിലായി. വാർത്തകൾ പല മാധ്യമത്തിലും പല തരത്തിലാണ് വന്നത്. ഉച്ചയോടു കൂടി കേന്ദ്ര നിർദേശം വന്നതോട് കൂടി ഭരണകൂടം ഉൾപ്പെടെ ആശയക്കുഴപ്പത്തിലായി.

രാവിലെ മുതൽ പോലീസ് പരിശോധന കാര്യക്ഷമമാക്കാഞ്ഞത് മൂലം നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി. ഇത് തിരക്ക് വർധിപ്പിച്ചു. പിന്നീട് പോലീസ് വാഹന പരിശോധനയിലേക്ക് കടന്നെന്നാണ് സൂചനകൾ.

ചെറുകിട വ്യവസായങ്ങൾ അനുവദിച്ചുള്ള കേരള സർക്കാർ ഉത്തരവ് അനുസരിച്ച് കടകൾ തുറന്ന വ്യാപാരികളും ആശയക്കുഴപ്പത്തിലായി. ചെറുകിട വ്യവസായങ്ങളെപ്പറ്റി വ്യക്തമായ ഒരു നിർദേശം ഒരിടത്ത് നിന്നും ലഭിക്കുന്നുമില്ല. സർക്കാർ നിർദേശ പ്രകാരം കടകളിൽ ചെറിയ വർക്കുകൾ ചെയ്തും തുടങ്ങി. ഈ വർക്കുകൾ തീർത്തു കൊടുക്കേണ്ട സമ്മർദ്ദത്തിലാണ് കട ഉടമകൾ.

വാഹന പരിശോധന കാര്യക്ഷമമാക്കാൻ ആണ് പോലീസ് ഉദ്ദേശിക്കുന്നത്. പക്ഷേ ഇതെങ്ങനെയാണ് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഒറ്റ ഇരട്ട നമ്പർ സമ്പ്രദായം ഉണ്ടന്നും, ഇല്ലന്നും വാർത്തകൾ കഴിഞ്ഞ ദിവസം കേട്ടെങ്കിലും വാഹന നിയന്ത്രണം ഇന്ന് മുതൽ തുടരുമെന്നാണ് അറിയുവാൻ കഴിയുന്നത്. ഇത് ഏതു രീതിയിലാണ് എന്ന കാര്യത്തിൽ വ്യക്തത കൈ വരേണ്ടതുണ്ട്

Exit mobile version