യുവതിക്ക് സുഖപ്രസവം ദന്താശുപത്രിയിൽ; പ്രസവ വേദനയുമായി ഭര്‍ത്താവിനൊപ്പം നടന്നത് 7 കിലോമീറ്റര്‍

ബാഗ്ലൂർ: കോറോണ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലൂടെ രാജ്യം കടന്നു പോകുമ്പോൾ പ്രസവത്തിനായി ഏഴു കിലോമീറ്റർ നടന്നു ദന്താശു പത്രിയിൽ എത്തി പ്രസവിച്ച് യുവതി. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനം ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ ക്ലിനിക്ക് അന്വേഷിച്ച് കിലോമീറ്ററുകൾ നടന്നത്.

ഒടുവില്‍ ദന്താശുപത്രിയിൽ എത്തി പ്രസവിക്കുകയായിരുന്നു.യുവതിയുടെ അവസ്ഥ കണ്ട് ദന്താശുപത്രിയിലെ അധികൃതര്‍ പ്രസവത്തിനായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയായിരുന്നു.

ANI ന്യൂസ്‌ പോർട്ടലാണ് ഇക്കാര്യം പുറത്തു വിട്ടത്.

Exit mobile version