ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ അനുകരിച്ച് കൊച്ചു മിടുക്കി ആവർത്തന;ടിക് ടോക്കില്‍ വൈറലായ ‘കുഞ്ഞ് ടീച്ചറമ്മയുടെ വീഡിയോ കാണാം

പാലക്കാട്‌: കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ്.

ശൈലജ ടീച്ചറെ അനുകരിച്ചു കൊണ്ടു ഒരു കൊച്ചുമിടുക്കി നടത്തുന്ന പ്രകടനം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നിയമസഭാ സമ്മേളനത്തില്‍ ടീച്ചര്‍ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ചില വരികളാണ് പാലക്കാട്ടുകാരിയായ ആവര്‍ത്തന ശബരീഷ് അനുകരിച്ചിരിക്കുന്നത്. ‘പെണ്ണാണ് ഭരിക്കുന്നതെങ്കില്‍, എന്താ പെണ്ണിന് കുഴപ്പം’ എന്ന വരികളാണ് തകര്‍പ്പനായി ഈ മോള്‍ അവതരിപ്പിച്ചത്.

ഈ കൊച്ചുമിടുക്കിയുടെ ടിക്ടോക് വിഡിയോ വളരെപ്പെട്ടെന്നു തന്നെ വൈറലായി മാറി.

അവതരണം മാത്രമല്ല കെട്ടിലും മട്ടിലും ഷൈലജ ടീച്ചറായിട്ടാണ് ആവര്‍ത്തന വീഡിയോയില്‍ എത്തിയത്. ടീച്ചറെപ്പോലെ മുടിയൊക്കെ പൊക്കിക്കെട്ടി കണ്ണടയും സാരിയുമൊക്കെ അണിഞ്ഞാണ് അവതരണം. ചിറ്റൂരിലെ യങ് വേള്‍ഡ് പ്രൈമറി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് ഈ ആറുവയസ്സുകാരി.

Exit mobile version