ക്രൈസ്തവ കൺവൻഷനുകളിലെ നിറ ശബ്‍ദം; മാങ്ങാനം കണിയാംപറമ്പിൽ സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം: സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗികയും, ക്രൈസ്തവ കൺവെൻഷനുകളിലെ നിറ ശബ്ദവുമായിരുന്ന മാങ്ങാനം കണിയാംപറമ്പിൽ സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

ഇന്ന് രാത്രി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ചികിത്സയിരിക്കെയാണ് അന്ത്യം. സുവിശേഷ പ്രവർത്തനത്തിലൂടെ അനേകരുടെ ഹൃദയങ്ങളിൽ വിശ്വാസത്തിന്റെ പ്രകാശം കൊളുത്തിയ സിസ്റ്റർ അന്ന കണ്ടത്തിൽ ശാരീരികമായി ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.

തിരുവല്ല പുത്തൻപറമ്പിൽ കണ്ടത്തിൽ കുടുംബാംഗമാണ്. സംസ്‍കാരം പിന്നീട്.

Exit mobile version