തിരുവനന്തപുരം: പ്രവാസികളെ ഉടൻ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി. പ്രവാസികൾ കേരളത്തിന്റെയും ഇന്ത്യയുടേയും ഭാഗമാണ്.
ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളെ സൂക്ഷ്മതയോടെ പരിശോധിച്ചു സ്വീകരിച്ചത് പോലെ പ്രവാസികളെ നടപടികൾ സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി ആവിശ്യപ്പെട്ടു.
കോവിഡ് വിഷയത്തിൽ സര്‍ക്കാരിനെതിരായ വിമർശനം പരിധി വിടരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷം നടത്തുന്നത് വിമർശനമല്ല, നിർദ്ദേശമാണ്. കേരളം മെച്ചപ്പെട്ട പ്രവർത്തനമാണ് ഇക്കാര്യത്തിൽ നടത്തിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.