സംസ്ഥാനത്തെ പഴയ കെട്ടിടങ്ങള്‍ പരിശോധിക്കും’; വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി’

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടങ്ങളുടെ പരിശോധനയില്‍ വീഴ്ച വന്നോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിശോധനയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സംസ്ഥാനത്തെ പഴയ കെട്ടികങ്ങളില്‍ പരിശോധന നടത്തുമെന്നും വലിയങ്ങാടിയിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.

‘കര്‍ക്കശമായ നിലപാട് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കും. മേയറുമായി സംസാരിച്ചു. കോഴിക്കോട് നഗരത്തിലെ ഇത്തരം കെട്ടിടങ്ങളുടെ സ്ട്രക്ച്ചറല്‍ സ്‌റ്റെബിലിറ്റി കോര്‍പ്പറേഷന്റെ എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ചിട്ടുണ്ടോ, പരിശോധിച്ചതില്‍ എതെങ്കിലും ഉദ്യോഗസ്ഥര്‍ കണ്ണടച്ചിട്ടുണ്ടോ, ഇതെല്ലാം ഗൗരവമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ആരെയും വൊറുതെ വിടാന്‍ പാടില്ലെന്നും’ മുഹമ്മദ് റിയാസ് പറഞ്ഞു.

Exit mobile version