തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം. സഭയിൽ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി സംസാരിച്ച കെ ബാബു പറഞ്ഞു. ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ടു പോകുമെന്നും കെ ബാബു പറഞ്ഞു.
അതേസമയം പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റുപിടിച്ചാണ് സംസാരിക്കുന്നതെന്ന് മന്ത്രിമാരായ എം ബി രാജേഷും പി രാജീവും വിമർശിച്ചു. ബാനറും പ്ലക്കാർഡുമായി സഭയിൽ പ്രതിപക്ഷ പ്രതിഷേധിച്ചതിനിടെ ചോദ്യോത്തരവേള സ്പീക്കർ റദ്ദാക്കി. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
കോടതി പറഞ്ഞ കാര്യം മാത്രമാണ് തങ്ങൾ പറഞ്ഞതെന്നും നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും കെ ബാബു ചോദിച്ചു.
