പൊന്നുമോനെ വിട; ഇത് ജൂയലിനും, കുടുംബത്തിനും കൊറോണയെന്ന കാലൻ സമ്മാനിച്ച ക്രൂരത; പൊന്നുമോന് ഫേസ്‌ബുക്കിലൂടെ അന്ത്യചുംബനം നൽകി മാതാപിതാക്കൾ

പത്തനംതിട്ട: തന്റെ പൊന്നുമോന്റെ സംസ്‌കാര ചടങ്ങുകൾ അകലെയിരുന്ന് ഫേസ് ബുക്ക് ലൈവിലൂടെ കാണുവാൻ മാത്രമേ മാതാപിതാക്കൾക്ക് സാധിച്ചുള്ളൂ. ഷാർജയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പതിനാറുകാരന്റെ മൃതദേഹം കാർഗോ വിമാനത്തിൽ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

മകൻ അന്ത്യവിശ്രമത്തിന് തയ്യാറെടുക്കുന്നത് പതിനായിരക്കണക്കിന് കിലോമീറ്റർ അപ്പുറം ഇരുന്ന് കാണുകയായിരുന്നു മാതാപിതാക്കളും, ഉറ്റവരും.

പത്തനംതിട്ട മല്ലശേരി ചാമക്കാലായിൽ ജൂയാൽ ജി ജോമി (16) യുടെ മൃതദേഹമാണ് ഇന്നലെ മാതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും സാന്നിധ്യം ഇല്ലാതെ വാഴമുട്ടത്തുള്ള യാക്കോബായ പള്ളിയിൽ സംസ്കരിച്ചത്. ജൂയാൽ കഴിഞ്ഞ ദുഃഖഃവെള്ളിയാഴ്ചയാണ് മരിച്ചത്.

ഷാർജയിലെ ജെംസ് മില്ലേനിയം സ്‌കൂളിലെ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായ ജ്യുവൽ ചില വർഷങ്ങളായി രോഗ ബാധിതനായി ചികിൽസയിലായിരുന്നു. ചികിൽസ തുടർന്നു പോന്നുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

മാതാപിതാക്കളും സഹോദരങ്ങളും ഷാർജയിൽ നിന്ന് പ്രാർത്ഥനകൾ നടത്തി ബുധനാഴ്ചയാണ് കാർഗോ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയച്ചത്.

ദുബായിലെ ആശുപത്രിയിൽ രണ്ടു ആഴ്ചയായി ജ്യുവൽ ചികിൽസയിലായിരുന്നു. ഇവിടെ വച്ചാണ് മരിച്ചത്. കുറേ ബുദ്ധിമുട്ട് സഹിച്ചാണ് മൃതദേഹം നാട്ടിലേക്ക് അയക്കാൻ സാധിച്ചത്. യാക്കോബായ സഭ തുമ്പമൺ ഭദ്രാസനാധിപൻ യുഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത സംസ്‌കാര ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

എന്തൊക്കെയായാലും അറബിയുടെ നാട്ടിൽ നിന്നും സ്വന്തം ജന്മനാട്ടിലെത്തി തന്റെ മുതുമുത്തച്ഛന്മാരോടൊപ്പം അന്ത്യവിശ്രമം കൊള്ളുവാൻ ഈ പതിനാറുകാരനെ സാക്ഷാൽ ഈശ്വരൻ അനുവദിച്ചു എന്ന് വേണം പറയാൻ.

Exit mobile version