ജെഎൻയുവിൽ വിദ്യാർത്ഥി സംഘർഷം, കല്ലേറിൽ നിരവധിപ്പേർക്ക് പരിക്ക്

ന്യൂഡൽഹി: ജെഎൻയുവിൽ ജാതി അധിക്ഷേപത്തിൽ വിസിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേരെ കല്ലേറ്. സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പുലർച്ചെ മൂന്ന് മണി മുതലാണ് കല്ലേറുണ്ടായത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

വൈസ് ചാൻസിലർക്ക് എതിരായ പ്രതിഷേധത്തിന് നേരെ എബിവിപിയാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ഇടതു സംഘടനകളുടെ ആരോപണം. ഡൽഹി പൊലീസ് സ്ഥലത്ത് ഉണ്ടായിട്ടും കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. എന്നാൽ ഇടത് സംഘടന പ്രവർത്തകരാണ് ആക്രമണം തുടങ്ങിയത് എന്നാണ് എബിവിപി പ്രവർത്തകർ പറയുന്നത്. നിലവിൽ ക്യാംപസിൽ സംഘർഷ സാഹചര്യം തുടരുകയാണ്.

യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്‌കാസ്റ്റിനിടെ വൈസ് ചാൻസലര്‍ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്‍റെ വിവാദ പ്രസ്താവനയ്ക്കെതിരയെന്ന് വിദ്യാർത്ഥികൾ സമരം നടത്തി വരുന്നത്.

Exit mobile version