കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എസ്‌ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസ്സുകാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
സിപിഎമ്മിനും സർക്കാരിനുമെതിരെയായി വരുമ്പോൾ മാത്രമാണ് വാർത്ത. ബിജെപിക്കും കോൺ?ഗ്രസിനുമെതിരെ വന്നാൽ വാർത്തയല്ല. തന്ത്രിയെ പിടിച്ചപ്പോൾ ബിജെപി സന്ദർശക ഗാലറിയിലേക്കാണ് കയറിപ്പോയത്. ഇഡി വന്നപ്പോൾ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകിൽ രാഷ്ട്രീയമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
നേരത്തെ, ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാർ തന്നോട് പകവീട്ടിയതാണെന്ന് തന്ത്രി പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
