കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം നടക്കുന്നതിനാല്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണമുണ്ടാകും. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ചാത്യാത്ത് റോഡരികിലും പറവൂര്‍, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ആലുവ ഭാഗത്തും കണ്ടെയ്‌നര്‍ റോഡരികിലും ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങി കിഴക്കന്‍ മേഖലകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും ആലപ്പുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കുണ്ടന്നൂര്‍, വൈറ്റില മേഖലകളിലും പാര്‍ക്ക് ചെയ്യണം.
വൈകീട്ട് 5നു ശേഷം എറണാകുളം ഭാഗത്തു നിന്നു ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജങ്ഷനില്‍ നിന്നു ഇടത്തോട്ടു തിരിഞ്ഞു പൊറ്റക്കുഴി- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയില്‍ എത്തിയും വൈകീട്ട് 5നു ശേഷം ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷന്‍, എസ്എ റോഡ് വഴിയും യാത്ര ചെയ്യണം.
ഹെവി വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. നാളെ മെട്രോ സര്‍വീസ് രാത്രി 11.30 വരെ ഉണ്ടായിരിക്കും.
