ഡൽഹി: പത്ത് സംസ്ഥാനങ്ങളിലായി 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒഴിഞ്ഞുകിടക്കുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 16-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
ഫെബ്രുവരി 26-ന് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമാകും. നിലവിലെ 37 രാജ്യസഭാംഗങ്ങളുടെ കാലാവധി 2026 ഏപ്രിലിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
വോട്ടെടുപ്പ് നടക്കുന്ന അതേ ദിവസം തന്നെ വോട്ടെണ്ണലും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷ്ണർമാരായ എസ്.എസ് സന്ധു, വിവേക് ജോഷി എന്നിവർ കേരളത്തിൽ എത്തുമെന്നാണ് വിവരം.
മാർച്ച് ആദ്യ വാരം സമ്പൂർണ കമ്മിഷൻ കേരളത്തിലെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കമ്മിഷന്റെ യാത്രയുടെ ഷെഡ്യൂളും തയ്യാറായിയിട്ടുണ്ട്.
