സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി സർക്കാർ.
അടുത്തയാഴ്ച മുതൽ ബാർബർ ഷോപ്പുകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ് സർക്കാർ. എന്നാൽ ബ്യൂട്ടി പാർലറുകൾക്ക് ഇളവില്ല. അവ അടഞ്ഞുതന്നെ കിടക്കും. നേരത്തെ കയർ, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉൾപ്പെടെയുള്ള മേഖലകളിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. google trans
അലപ്പുഴ, തിരുവന്തപുരം, തൃശൂർ, പാലക്കാട്, വയനാട്, എന്നിവയ്ക്ക് ഭാഗിക ഇളവ് വന്നേക്കും. കോട്ടയം ഇടുക്കി എന്നീ ജില്ലകളിലുള്ളവർക്ക് സാധാരണ ജന ജീവിതം അനുവദിക്കാമെന്ന് സർക്കാർ പറയുന്നു. എന്നാൽ എല്ലാ ഇളവുകളും 20 ന് ശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളു.