തിരുവനന്തപുരം: ഏപ്രിൽ 20 മുതൽ വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏർപെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ.
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അടക്കം കേടുവരാതിരിക്കാൻ ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ആഴ്ചയിൽ ഒരു ദിവസം അനുമതി നൽകും. യൂസ്ഡ് കാർ ഷോറൂമുകൾക്കും പ്രൈവറ്റ് ബസ്, വാഹന വിൽപനക്കാരുടെ വാഹനങ്ങൾ എന്നിവർക്ക് ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും.