കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നുമുള്ള അതിജീവിതയുടെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു
കര്‍ശന ഉപാധികളോടെയാണ് രാഹുലിന് ജാമ്യം. കേസിലെ നിര്‍ണായകമായ തെളിവായ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം. ഈ മാസം പതിനാറിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. കേരളം വിടാന്‍ പാടില്ല. ഇനി അറസ്റ്റ് ഉണ്ടാകുകയാണെങ്കില്‍ ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിടാം. പരാതിക്കാരിയെ സ്വാധിനിക്കുകയോ ഭീഷണിപ്പെടുത്തകയോ ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു.
പരാതിക്കാരിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അതിനാല്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ നേരത്തെ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
