Warning: Attempt to read property "term_id" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

Warning: Attempt to read property "name" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

ലോക്ഡൗൺ; കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിവിധ മേഖലകൾക്ക് പിന്നീട് ഇളവുനൽകാനും തീരുമാനമായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഈ മാസം 20വരെ ഇപ്പോഴത്തെ നിയന്ത്രണം കർശനമായി തുടരും.

കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകൾ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു.

കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണിൽ. വയനാടും, കോട്ടയവും ഗ്രീൻ സോണാക്കണമെന്നും മറ്റു ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.

Exit mobile version