നിയമസഭയില്‍ മത്സരിക്കണം; ആഗ്രഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു; തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി: കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തന്റെ ആഗ്രഹം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു.

‘ ഞാന്‍ മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. ഹൈക്കമാന്‍ഡിനോട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വയം മത്സരിക്കുമെന്ന് പറയുന്നത് അധികപറ്റാണ്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട് പാര്‍ട്ടി എടുത്തിട്ടില്ല. വിഡി സതീശന്റെ പരിപാടിയില്‍ നിന്ന് ഞാന്‍ വിട്ടുനിന്നിട്ടില്ല. വേദിയില്‍ നിന്ന് പോയത് അത്രയും നേതാക്കള്‍ അവിടെ ഉണ്ടായിരുന്നതിനാലാണ്. ഒരു രാഷ്ട്രീയ കേസുമായി ബന്ധപ്പെട്ട് വിചാരണയില്‍ ഹാജരാകേണ്ടതിനാലാണ് കണ്ണൂരിലെ പരിപാടിയില്‍ വരാതിരുന്നത്’- കെ സുധാകരന്‍ പറഞ്ഞു.

Exit mobile version