ഹൃദയരോഗവുമായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ വിജയം

കൊച്ചി: ഹൃദയരോഗവുമായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ വിജകരമായി നടന്നു. രാവിലെ 9.55 മണിക്ക് എറണാകുളം ലിസി ഹോസ്‍പിറ്റലില്‍ നടന്ന ശസ്ത്രക്രിയ ആറുമണിക്കൂറാണ് നീണ്ടത്. കുഞ്ഞിന്‍റെ നില തൃപ്‍തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇന്നലെ ജനിച്ചയുടൻ തന്നെ വെന്‍റിലേറ്ററിലേക്ക് മാറ്റിയ കുഞ്ഞിനെ, നാഗർകോവിലില്‍ നിന്നും റോഡ് മാര്‍ഗമാണ് കൊച്ചിയിലെത്തിച്ചത്. ലോക്ക്ഡൗണിനിടയിലും കേരള – തമിഴ്നാട് സർക്കാരുകളുടെ സമയോചിത ഇടപെടലാണ്, യാതൊരു തടസങ്ങളുമില്ലാതെ കുഞ്ഞിനെ കൊച്ചി വരെ കൊണ്ടുവരുന്നതിനുള്ള സാഹചര്യമൊരുക്കിയത്. കേരള സർക്കാരിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

Exit mobile version