ആലപ്പുഴ: മുസ്ലീം ലീഗിനെ കടന്നാക്രമിച്ചും വര്‍ഗീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യാനികള്‍ പോലും മുസ്ലീങ്ങളെ ഭയന്നാണ് ജീവിക്കുന്നത്. ഹിന്ദു വിഭാഗങ്ങള്‍ ഭിന്നിച്ച് നില്‍ക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പ്രതികരിച്ചു.
എസ്എന്‍ഡിപി – എന്‍എസ്എസ് സഹകരണം സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. നായാടി തൊട്ട് നസ്രാണികള്‍ വരെയുള്ളവരുടെ യോജിപ്പ് അനിവാര്യമാണെന്ന നിലയിലെത്തിയെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദു ഐക്യത്തില്‍ നസ്രാണികളെ ഉള്‍പ്പെടുത്താന്‍ സാധിക്കും. മുസ്ലീങ്ങളെ ഭയന്നാണ് ക്രിസ്ത്യാനികള്‍ പോലും കേരളത്തില്‍ താമസിക്കുന്നത്. ആ ദുരിതത്തിലുള്ള ഒരുപാട് പേര്‍ ഒന്നിച്ച് പോകണം എന്ന് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പിന്നീട് പുറത്ത് പറയുമെന്നും അദ്ദേഹം അറിയിച്ചു.
നായര്‍ ഈഴവ ഐക്യം സാധ്യമാകുന്നതില്‍ മുസ്ലീംലീഗ് കടുത്ത അതൃപ്തി പുലര്‍ത്തിയിരുന്നു. നായര്‍ സമുദായം സവര്‍ണാധിപത്യത്തിന് വേണ്ടി നില്‍ക്കുന്നവരെന്ന് പ്രചാരണം നടത്തി. പിന്നാക്കകാര്‍ ഒന്നിച്ച് നില്‍ക്കണം എന്ന വാദം ഉയര്‍ത്തി താനുൾപ്പെടെയുള്ളവരെ നയിച്ചു. എല്‍ഡിഎഫ് ഭരണകാലത്തായിരുന്നു ഈ നീക്കം. യുഡിഎഫ് ഭരണ കാലത്ത് പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു വാഗ്ദാനം. ഭരണത്തില്‍ വന്നപ്പോള്‍ ഒരു കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞില്ല. ഭരണത്തില്‍ വന്നപ്പോള്‍ പരിഗണന നല്‍കിയില്ല.
എസ്എന്‍ഡിപിയെ എന്‍എസ്എസുമായി തെറ്റിച്ചത് ലീഗ് നേതൃത്വമാണ്. നായര്‍ – ഈഴവ ഐക്യത്തോട് ലീഗ് യോജിച്ചില്ല. ഞാനൊരു മുസ്ലീം വിരോധിയല്ല. ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. മലപ്പുറത്തെ തന്റെ പ്രസംഗത്തെ വക്രീകരിച്ചു കാണിച്ചു. മുസ്ലീം ലീഗിന്റെ വര്‍ഗീയ സ്വഭാവത്തെ എതിര്‍ത്ത തന്നെ വര്‍ഗീയ വാദിയാക്കി. ആടിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്നു. അവഗണ മാത്രം അനുഭവിച്ച് എവിടെയെത്തി.
ന്യൂന പക്ഷങ്ങള്‍ അര്‍ഹമായതില്‍ കൂടുതല്‍ വാങ്ങുന്നു എന്ന് പറഞ്ഞ എകെ ആന്റണിയെ മാറ്റി നിര്‍ത്തിയത് ആരാണ്. മുസ്ലീം ലീഗ് പറയുമ്പോള്‍ ചാടിക്കളിക്കുന്ന സംഘനയായ സംഘടനയായി കോണ്‍ഗ്രസ് മാറിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഞാനൊരു മുസ്ലീം വിരോധിയല്ല. ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. മലപ്പുറത്തെ തന്റെ പ്രസംഗത്തെ വക്രീകരിച്ചു കാണിച്ചു. മുസ്ലീം ലീഗിന്റെ വര്‍ഗീയ സ്വഭാവത്തെ എതിര്‍ത്ത തന്നെ വര്‍ഗീയ വാദിയാക്കി. ആടിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്നു. ഇതെല്ലാം പറയുമ്പോള്‍ വര്‍ഗീയ വാദിയാക്കുകയാണ് എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
