പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ഇല്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും. അതേസമയം നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റ് എന്ന ആരോപണം തെളിയിക്കാനാകും പ്രതിഭാഗത്തിന്റെ ശ്രമം.
രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പിന്നാലെ രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിൽ എത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയത്.
