കോട്ടയം: കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് കല്ലിശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ആണ്. 1985-91 ല്‍ രാജ്യസഭാംഗമായിരുന്നു. പിന്നീടു പാര്‍ട്ടിയുമായി പിണങ്ങി കേരള കോണ്‍ഗ്രസ് ബിയില്‍ ചേര്‍ന്നു.
തിരികെ കേരള കോണ്‍ഗ്രസി (എം)ല്‍ എത്തിയെങ്കിലും സജീവ പ്രവര്‍ത്തനത്തില്‍നിന്നു വിട്ടു നിന്നിരുന്നു.
