കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി. നിയന്ത്രണങ്ങൾ കർശനമായി തുടരും. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോവിഡിനെതിരായ യുദ്ധം വിജയകരമായി നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. എല്ലാവരുടെയും സഹകരണത്താൽ കോവിഡിനെ ഒരു പരിധിവരെ തടയാൻ രാജ്യത്തിനായി. നിങ്ങൾക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് അറിയാം. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version