പാത്താമുട്ടം: നീണ്ട ലോക്ക് ഡൗണിനു കാത്തിരിക്കാതെ താമരപ്പൂ പറിച്ചു മാലയാക്കി സനീഷും വീണയും വരണമാല്യം ചാർത്തി.
പാത്താമുട്ടം സ്വദേശി കെ.ആർ. ദേവരാജൻ – ശ്യാമള ദന്പതികളുടെ മൂത്ത മകൻ സനീഷും കുമരകം കൃഷ്ണവിലാസം തോപ്പിൽ വീണയുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്.
ലോക്ക് ഡൌൺ മൂലം പൂക്കളുടെ ലഭ്യത കുറഞ്ഞതിനാലാണ് ഇവർ താമരപ്പൂ പറിച്ച് മാലയാക്കിയത്. വിവാഹത്തിന് തണ്ണിമത്തൻ ജ്യൂസും നൽകിയത് വെറൈറ്റിയായി.
കഴിഞ്ഞ ദിവസം രാവിലെ 10നും 10.30നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ഇവരുടെ വിവാഹം നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ലോക്ക് ഡൗണ്‍ വന്നതിനാൽ വിവാഹം മാറ്റി വെക്കുകയായിരുന്നു.
ഓഫീസ് അവധിയായതിനാൽ വിവാഹ പത്രിക കൈമാറ്റവും മറ്റും മുടങ്ങിയെന്നു മാത്രം. സർക്കാരിന്റെ ലോക്ക് ഡൌൺ നിർദേശങ്ങൾ പാലിച്ച് ചുരുക്കം ചിലർ മാത്രം വിഹാഹച്ചടങ്ങിൽ പങ്കെടുത്തു.
