വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

ചെന്നൈ : കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പൊലീസ് പിടിയിലായി. തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. നേരത്തെ വിയ്യൂര്‍ ജയിലിന് സമീപത്തു നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്‌നാട് കോടതിയില്‍ ഹാജരാക്കി തിരികെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ബാലമുരുകന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

ഒന്നര മാസം മുമ്പാണ് ബാലമുരുകന്‍ പൊലീസ് വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുന്നത്. അഞ്ചു കൊലപാതകം, മോഷണം അടക്കം 53 കേസുകളിലെ പ്രതിയാണ് ബാലമുരുകനെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ബാലമുരുകനെ കോടതിയില്‍ ഹാജരാക്കും. ഇതിനുശേഷമാകും വിയ്യൂരിലെത്തിക്കുക.

Exit mobile version