ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി, കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് കുട്ടിയെ കാണാതാകുന്നത്.ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് – തൗഹിത ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നോയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സുഹാന്‍.

Exit mobile version