കോട്ടയം: കോട്ടയം നഗരത്തിൽ സർക്കാർ ഉത്തരവ് പ്രകാരം ചില മൊബൈൽ കടകൾ ഒക്കെ തുറന്നെങ്കിലും ഒരു ഈച്ച പോലും കടന്നു വരാത്ത നിലയിൽ ആയിരുന്നു കോട്ടയം നഗരം. രാവിലെ ചില മൊബൈൽ കടകളിൽ കുറച്ച് തിരക്കുണ്ടായിരുന്നെങ്കിലും, മറ്റു ചില കടകൾ ശൂന്യമായിരുന്നു.
ഉച്ചയോടെ കടകളിൽ യാതൊരു തിരക്കുമില്ലായിരുന്നു. ഈസ്റ്റർ പ്രമാണിച്ച് ഇറച്ചി കച്ചവടം പൊടി പൊടിച്ചെങ്കിലും മൊബൈൽ കമ്പ്യൂട്ടർ കടകൾ തീർത്തും ശൂന്യമായിരുന്നു. പൊതു നിരത്തുകളിലും ജനങ്ങളും, വാഹനങ്ങളും കുറവായിരുന്നു. കച്ചവടം തീരെ കുറവാണെന്ന് വ്യാപാരികളും പറയുന്നു
പോലീസ് ചെക്കിങ് സാധാരണ പോലെ കാര്യമായി നടന്നു. ചുമ്മാ കറങ്ങാൻ ഇറങ്ങിയവർക്ക് പതിവ് പോലെ തന്നെ പോലീസിന്റെ പിടി വീണു.