ന്യൂഡൽഹി: യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഹരിക്കുന്നതിനായി രാജ്യത്തെ 48 പ്രധാന നഗരങ്ങളിൽ നിന്ന് കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കാനുള്ള ശേഷി ഇരട്ടിയാക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി ഈ വികസനം നടപ്പിലാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
2030-ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ വിപുലീകരണ പദ്ധതിയുടെ ഗുണഫലങ്ങൾ യാത്രക്കാർക്ക് ഉടൻ ലഭ്യമാക്കുന്നതിനായി വരും വർഷങ്ങളിൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. പദ്ധതിയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്: ഉടനടി നടപ്പിലാക്കേണ്ടവ , ഹ്രസ്വകാല പദ്ധതകൾ , ദീർഘകാല പദ്ധതികൾ.
നിലവിലുള്ള സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ ട്രെയിനുകൾ തുടങ്ങുന്നതിനാവശ്യമായ ടെർമിനൽ സൗകര്യങ്ങളും വർദ്ധിപ്പിക്കും. കേരളത്തിൽ നിന്ന് കൊച്ചി ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ശേഷി വർദ്ധിപ്പിക്കുന്ന 48 പ്രധാന നഗരങ്ങളുടെ പട്ടിക
ഡൽഹി
മുംബൈ (സെൻട്രൽ റെയിൽവേ, വെസ്റ്റേൺ റെയിൽവേ)
കൊൽക്കത്ത (ഈസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, മെട്രോ)
ചെന്നൈ
ഹൈദരാബാദ്
ബാംഗ്ലൂർ
അഹമ്മദാബാദ്
പട്‌ന
ലഖ്നൗ (നോർത്തേൺ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ)
പൂനെ
നാഗ്പൂർ
വാരണാസി
കാൺപൂർ
ഗോരഖ്പൂർ
മഥുര
അയോധ്യ
ആഗ്ര
പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ
ചണ്ഡീഗഢ്
ലുധിയാന
അമൃത്സർ
ഇൻഡോർ
ഭോപ്പാൽ
ഉജ്ജയിൻ
ജമ്മു
ജോധ്പൂർ
ജയ്പൂർ
വഡോദര
സൂറത്ത്
മഡ്ഗാവ്
കൊച്ചി
പുരി
ഭുവനേശ്വർ
വിശാഖപട്ടണം
വിജയവാഡ
തിരുപ്പതി
ഹരിദ്വാർ
ഗുവാഹത്തി
ഭാഗൽപൂർ
മുസാഫർപൂർ
ദർഭംഗ
ഗയ
മൈസൂർ
കോയമ്പത്തൂർ
ടാറ്റാനഗർ
റാഞ്ചി
റായ്പൂർ
ബറേലി
യാത്രാ ഡിമാൻഡ് നേരിടുന്നതിനൊപ്പം റെയിൽവേ ശൃംഖലയുടെ ആധുനികവൽക്കരണവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
