മൈസൂർ: മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.
ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. കെ.എൽ 15 എ- 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
ബസിന് മുന്‍പില്‍ പോയ വാഹനങ്ങളിലെ യാത്രക്കാരാണ് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാരുടെ ഫോണും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെയുള്ള വസ്തുക്കളും രേഖകളും കത്തിനശിച്ചു.
ബസിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. യാത്രക്കാർ രാവിലെ സുൽത്താൻ ബത്തേരിയിൽ എത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 44 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്.
Subscribe
