കോട്ടയം: വിജയപുരം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡായ മക്രോണിയിൽ യു ഡി എഫ് സ്ഥാനാർഥി സൗമ്യ രാജേഷ് വിജയിച്ചത് 13 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ. വാർഡ് വിഭജനം നടന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാൽ കോൺഗ്രസ്സിനെ സംബന്ധിച്ച് ഈ വിജയം ആശ്വാസകരമാണ്.
190 വോട്ടാണ് സൗമ്യ രാജേഷിനു ലഭിച്ചത്. ബി ജെ പിയുടെ നയന ചെറിയാനാണ് 177 വോട്ട് നേടി രണ്ടാം സ്ഥാനത്ത്. എൽ ഡി എഫ് സ്ഥാനാർഥി മിനു അനിൽ 59 വോട്ടാണ് നേടിയത്. 13 വോട്ടിനാണ് ബി ജെ പി സ്ഥാനാർഥി നയന ചെറിയാൻ പരാജയപ്പെട്ടത്. എൽ ഡി എഫ് സ്ഥാനാർഥി മിനു അനിലും പരാജയപ്പെട്ടു.
വിജയപുരം ഗ്രാമ പഞ്ചായത്തിൽ ആകെ 20 വാർഡാണ് ഉള്ളത്. ഇതിൽ നിലവിലെ കണക്കനുസരിച്ച് യു ഡി എഫ് 13 വാർഡിലും, എൽ ഡി എഫ് മൂന്ന് വാർഡിലും , ബി ജെപി രണ്ടു വാർഡിലും വിജയം നേടി. സ്വതന്ത്ര സ്ഥാനാർത്തികൾ രണ്ടു വാർഡുകളിലും വിജയിച്ചു.
