തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. 7 മണി വരെയുള്ള കണക്ക് അനുസരിച്ച് പോളിംഗ് 71 ശതമാനം രേഖപ്പെടുത്തി.

ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.21%). കുറവ് പോളിങ് പത്തനതിട്ടയിലാണ് (66.55%). തിരുവനന്തപുരം (67.1%), കൊല്ലം (70%), ആലപ്പുഴ (73.58%), കോട്ടയം (70.68%), ഇടുക്കി (71.28%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പലയിടത്തും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയാണ് ഉള്ളത്.

വരിയിൽ ഉള്ളവര്‍ക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അനുവദിക്കുന്നുണ്ട്. 75 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നുവെന്ന് സംസ്ഥാന തെര. കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. അവസാന പോളിംഗ് ശതമാനം 8 മണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന തെര. കമ്മീഷണർ അറിയിച്ചു.

ചരിത്രമുന്നേറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അതേസമയം, ഭരണമാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതികരണം. കേരളം മാറി ചിന്തിക്കുമെന്ന് ബിജെപി നേത്വത്വവും അഭിപ്രായപ്പെട്ടു. അതിനിടെ, രണ്ടാംഘട്ട വോട്ടെടുപ്പിനൊരുങ്ങുന്ന 7 ജില്ലകളിൽ പരസ്യ പ്രചാരണം അവസാനിച്ചു. കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ. ഒഞ്ചിയത്തും പൂക്കോട്ടൂരിലും സംഘർഷമുണ്ടായി. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളില്‍ മറ്റന്നാളാണ് ജനവിധി.

ആലപ്പുഴ (6:00 pm)

ആലപ്പുഴ ജില്ലയിൽ നിലവിൽ 1313227 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 1802555 വോട്ടർമാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 72.85% രേഖപ്പെടുത്തി

*ഹരിപ്പാട് നഗരസഭ – 70.74%

*കായംകുളം നഗരസഭ – 69.73%

*മാവേലിക്കര നഗരസഭ – 64.52%

*ചെങ്ങന്നൂർ – 65.01%

*ആലപ്പുഴ നഗരസഭ – 64.78%

*ചേർത്തല നഗരസഭ – 79.74%

ബ്ലോക്ക് പഞ്ചായത്തുകൾ

*തൈക്കാട്ടുശ്ശേരി ബ്ലോക്ക് – 81.32%

*പട്ടണക്കാട് ബ്ലോക്ക്- 78.18%

*കഞ്ഞിക്കുഴി ബ്ലോക്ക് – 79.58%

*ആര്യാട് ബ്ലോക്ക് – 76.59%

*അമ്പലപ്പുഴ ബ്ലോക്ക്- 77.49%

*ചമ്പക്കുളം ബ്ലോക്ക്- 71.38%

*വെളിയനാട് ബ്ലോക്ക് – 73.43%

*ചെങ്ങന്നൂര്‍ ബ്ലോക്ക്- 66.87%

*ഹരിപ്പാട് ബ്ലോക്ക് – 73.58%

*മാവേലിക്കര ബ്ലോക്ക് – 67.63%

*ഭരണിക്കാവ് ബ്ലോക്ക്- 70.67%

*മുതുകുളം ബ്ലോക്ക് – 71.55%

കോട്ടയത്ത് ഏറ്റവും കൂടുതൽ പോളിംഗ് ഈരാറ്റുപേട്ട നഗരസഭയിൽ

നഗരസഭ ചങ്ങനാശേരി: 67.17% കോട്ടയം: 67.03% വൈക്കം: 73.46% പാലാ :67.4% ഏറ്റുമാനൂർ: 68.67% ഈരാറ്റുപേട്ട: 84.39%

ബ്ലോക്ക് പഞ്ചായത്തുകൾ

ഏറ്റുമാനൂർ:70.43% ഉഴവൂർ :66.43% ളാലം :68.04% ഈരാറ്റുപേട്ട : 70.7% പാമ്പാടി : 70.29% മാടപ്പള്ളി :65.8% വാഴൂർ :69.8% കാഞ്ഞിരപ്പള്ളി: 69.26% പള്ളം: 68.35% വൈക്കം: 77.5% കടുത്തുരുത്തി: 70.1%

കൊല്ലം (6:45 pm)

ജില്ല – 70.09%

കോർപ്പറേഷൻ- 62.88%

നഗരസഭ

1. പരവൂർ- 69.07%

2. പുനലൂർ- 68.69%

3. കരുനാഗപ്പള്ളി- 73.76%

4. കൊട്ടാരക്കര- 66.19%

ബ്ലോക്കുകൾ

1. ഓച്ചിറ- 74.59%

2. ശാസ്താംകോട്ട- 74.13%

3. വെട്ടിക്കവല- 69.95%

4. പത്തനാപുരം- 68.28%

5. അഞ്ചൽ- 68.8%

6. കൊട്ടാരക്കര- 70.77%

7. ചിറ്റുമല- 71.89%

8. ചവറ- 72.83%

9. മുഖത്തല- 71.65% 10. ചടയമംഗലം- 71.36%

11. ഇത്തിക്കര- 70.1%

പത്തനംതിട്ടയില്‍ 66.22% പോളിംഗ് (വൈകിട്ട് 6.00)

ജില്ലയിലെ ആകെ വോട്ടർമാർ- 10,62,756 പുരുഷന്മാർ- 4,90,779 സ്ത്രീകൾ- 5,71,974 ട്രാൻസ്‌ജെൻഡർ -3

വോട്ട് ചെയ്തവർ- 7,03,764 പുരുഷന്മാർ- 3,27,320 സ്ത്രീകൾ- 3,76,443 ട്രാൻസ്‌ജെൻഡർ – 1

പോളിങ് ശതമാനം

പുരുഷന്മാർ- 66.69% സ്ത്രീകൾ- 65.81% ട്രാൻസ്‌ജെൻഡർ – 33.33%

നഗരസഭ

അടൂർ ആകെ വോട്ടർമാർ – 27,597 വോട്ട് ചെയ്തവർ- 17, 560 പോളിങ് ശതമാനം- 63.63%

പത്തനംതിട്ട ആകെ വോട്ടർമാർ – 33,936 വോട്ട് ചെയ്തവർ- 22,783 പോളിങ് ശതമാനം- 67.14%

തിരുവല്ല ആകെ വോട്ടർമാർ – 48,125 വോട്ട് ചെയ്തവർ- 29,031 പോളിങ് ശതമാനം- 60.32%

പന്തളം ആകെ വോട്ടർമാർ – 35,623 വോട്ട് ചെയ്തവർ- 25,283 പോളിങ് ശതമാനം- 70.97%

ബ്ലോക്ക് പഞ്ചായത്ത്

ഇലന്തൂർ ആകെ വോട്ടർമാർ – 93,029 വോട്ട് ചെയ്തവർ- 61,487 പോളിങ് ശതമാനം- 66.09%

റാന്നി ആകെ വോട്ടർമാർ – 1,43,205 വോട്ട് ചെയ്തവർ- 94,056 പോളിങ് ശതമാനം- 65.68%

കോന്നി ആകെ വോട്ടർമാർ – 1,25,814 വോട്ട് ചെയ്തവർ- 84,336 പോളിങ് ശതമാനം- 67.03%

പന്തളം ആകെ വോട്ടർമാർ – 81,508 വോട്ട് ചെയ്തവർ- 55,613 പോളിങ് ശതമാനം- 68.23%

പറക്കോട് ആകെ വോട്ടർമാർ – 1,83,392 വോട്ട് ചെയ്തവർ- 1,24,363 പോളിങ് ശതമാനം- 67.81%

മല്ലപ്പള്ളി ആകെ വോട്ടർമാർ – 1,04,885 വോട്ട് ചെയ്തവർ- 69,889 പോളിങ് ശതമാനം- 66.63%

പുളിക്കീഴ് ആകെ വോട്ടർമാർ – 78,446 വോട്ട് ചെയ്തവർ- 51,502 പോളിങ് ശതമാനം- 65.65%

കോയിപ്രം ആകെ വോട്ടർമാർ – 1,07,196 വോട്ട് ചെയ്തവർ- 67,861 പോളിങ് ശതമാനം- 63.31%

ഇടുക്കി (6.00 pm)

ഇടുക്കി ജില്ലയിൽ 70.26% പോളിംഗ്. നിലവിൽ 6,40,890 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 9,121,33 വോട്ടർമാരാണ് ജില്ലയിലുള്ളത്.

നഗരസഭ

• തൊടുപുഴ – 77.36% * കട്ടപ്പന – 69.56%

ബ്ലോക്ക് പഞ്ചായത്തുകൾ

* ദേവികുളം – 68.84% * നെടുങ്കണ്ടം -73.01% * ഇളംദേശം – 75.19% * ഇടുക്കി – 66.56% * കട്ടപ്പന – 70.51% * തൊടുപുഴ – 73.5% * അഴുത – 66.07% * അടിമാലി – 68.51%

52 ഗ്രാമപഞ്ചായത്തുകളും 8 ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 63 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1036 നിയോജകമണ്ഡലം/വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ജില്ലയില്‍ 3100 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 9,121,33 വോട്ടര്‍മാരുണ്ട്. ഇതില്‍ 4,43,521 പുരുഷന്‍മാരും 4,68,602 സ്ത്രീകളും 10 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 10 പേര്‍ പ്രവാസികളാണ്

Exit mobile version