ഞങ്ങൾ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്, അടൂർ പ്രകാശിൻ്റേത് വ്യക്തിപരമായ മറുപടി’; രമേശ് ചെന്നിത്തല

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പനോട് കളിച്ചവർ രക്ഷപ്പെടില്ല. ശബരിമല വലിയ വിഷയം തന്നെയാണ്. നാളെ എസ്‌ഐടിക്ക് മുന്നിൽ എൻ്റെ കൈയ്യിൽ ഉള്ള വിവരങ്ങൾ നൽകും. 7000 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥി ഇല്ല.

അത് സിപിഐഎം-ബിജെപി ബന്ധത്തിൻ്റെ തെളിവാണ്.

നടിയെ ആക്രമിച്ച കേസില്‍ വിധി വായിച്ച ശേഷം മറുപടി പറയും. ഞങ്ങൾ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്. അടൂർ പ്രകാശിൻ്റേത് വ്യക്തിപരമായ മറുപടി. വിധി വായിച്ച ശേഷം കൂടുതൽ വിവരങ്ങൾ പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Exit mobile version