യേശു ക്രിസ്തുവിന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ഇന്ന് ദുഃഖ വെള്ളി 

യേശു ക്രിസ്തുവിന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ വിശ്വാസികൾ ഇന്ന് ദുഃഖ വെള്ളി ആചരിക്കും. ക്രിസ്തുവിന്റെ കുരിശു മരണത്തെയും ത്യാഗത്തെയും സ്മരിച്ചുകൊണ്ട് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തും.

രാവിലെ ഏഴുമണി മുതൽ ക്രൈസ്തവ  ദേവാലയങ്ങളിൽ ചടങ്ങുകൾ ആരംഭിച്ചിരുന്നു. വിശുദ്ധ കുർബാന, കുരിശിന്റെ വഴി തുടങ്ങിയ ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്.

അതേസമയം, ലോകം മുഴുവൻ പടർന്ന് പിടിച്ച മഹാമാരിയുടെ പശ്ചാത്തലത്തിൽ കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പള്ളികളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പള്ളികളിൽ പുരോഹിതർ മാത്രമാണ് ചടങ്ങുകൾ നടത്തുന്നത്. വിശ്വാസികൾക്ക് തത്സമയം പള്ളികളിലെ ചടങ്ങുകൾ കാണാൻ പലയിടത്തും ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Exit mobile version