ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈകാരിക പോസ്റ്റുമായി ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീൺ. ജില്ലാ പഞ്ചായത്തിലേക്ക് പ്രവീണിന് പാർട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.
പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ, കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്. കാലം സാക്ഷി, ചരിത്രം സാക്ഷി എന്നാണ് തനിക്ക് പൊലീസിൽനിന്നും മർദനമേൽക്കുന്ന വീഡിയോ സഹിതം പ്രവീൺ പങ്കുവെച്ച കുറിപ്പ്.
അമ്പലപ്പുഴ സീറ്റ് ആയിരുന്നു പ്രവീണിന് നൽകാനിരുന്നത്. എന്നാൽ കെ സി വേണുഗോപാൽ വിഭാഗത്തുനിന്നുള്ള എ ആർ കണ്ണനാണ് ഇവിടെ മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സീറ്റ് ചർച്ചയിലെ പൊട്ടിത്തെറി വ്യക്തമാക്കുന്നതാണ് പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം…
പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്. കാലം സാക്ഷി.ചരിത്രം സാക്ഷി.. പ്രതിസന്ധികളിലും പോരാട്ടങ്ങളിലും കൂടെ നിന്ന ഏവർക്കും നന്ദി.
