മുന്‍ എംഎല്‍എ ആര്‍ ലതാദേവി ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി; ചടയമംഗലം ഡിവിഷനില്‍ നിന്ന് മത്സരിക്കും

കൊല്ലം: മുന്‍ എംഎല്‍എ ആര്‍ ലതാദേവി ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി. കൊല്ലം ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷനില്‍ നിന്നാകും ലതാദേവി മത്സരിക്കുക.

ഇന്ന് ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍ ലതാദേവിയെ തീരുമാനിച്ചത്. നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.

പത്തനംതിട്ടയിലും മുന്‍ എംഎല്‍എ പഞ്ചായത്തിലേക്ക് മത്സരരംഗത്തുണ്ട്. ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ ഗ്രാമപഞ്ചായത്തിലേക്കാണ് ജനവിധി തേടുന്നത്. മെഴുവേലി എട്ടാം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാല്‍ മത്സരിക്കുന്നത്.

Exit mobile version