കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 40 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 76 ല്‍ 65 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് ഏഴ് സീറ്റിലും കേരള കോണ്‍ഗ്രസ് 3 സീറ്റിലും ആര്‍എസ്പി ഒരു സീറ്റിലും മത്സരിക്കും. വിജയസാധ്യതയും പരിചയസമ്പന്നതയും കണക്കിലെടുത്ത് ജനറല്‍ സീറ്റിലടക്കം വനിതകളെ പരിഗണിച്ചാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരത്തിനിറങ്ങുന്നത്.
ഫോര്‍ട്ട് കൊച്ചി ഒന്നാം ഡിവിഷനില്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ ഷൈനി മാത്യൂ മത്സരിക്കും. മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. മൂന്നാം ഡിവിഷന്‍ ഈരവേലിയില്‍ റഹീന റഫീഖ് മത്സരിക്കും. നാലാം ഡിവിഷന്‍ കരിപ്പാലത്ത് മുന്‍ കൗണ്‍സിലര്‍ കെ എം മനാഫ്, എട്ടാം ഡിവിഷന്‍ കരുവേലിപ്പടിയില്‍ കവിത ഹരികുമാര്‍, ഒമ്പതാം ഡിവിഷന്‍ ഐലന്‍ഡ് നോര്‍ത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കൂരിത്തറ, 11-ാം ഡിവിഷന്‍ എറണാകുളം സൗത്തില്‍ മുന്‍ കൗണ്‍സിലര്‍ കെവിപി കൃഷ്ണകുമാര്‍, ഗാന്ധിനഗര്‍ 12ാം ഡിവിഷനില്‍ നിര്‍മല ടീച്ചര്‍, 14ാം ഡിവിഷന്‍ എറണാകുളം സെന്‍ട്രലില്‍ മുന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, 15ാം ഡിവിഷന്‍ എറണാകുളം നോര്‍ത്തില്‍ ടൈസണ്‍ മാത്യൂ, 16ാം ഡിവിഷന്‍ കലൂര്‍ സൗത്തില്‍ മുന്‍ കൗണ്‍സിലര്‍ എം ജി അരിസ്റ്റോട്ടില്‍, 19 ാം ഡിവിഷന്‍ അയ്യപ്പന്‍കാവില്‍ മുന്‍ കൗണ്‍സിലറും വൈപ്പിനില്‍ നിന്നും നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന ദീപക് ജോയ്, 20-ാം ഡിവിഷന്‍ പൊറ്റക്കുഴിയില്‍ അഡ്വ. സെറീന ജോര്‍ജ്, 21ാം ഡിവിഷന്‍ എളമക്കര സൗത്ത് വി ആര്‍ സുധീര്‍, 26ാം ഡിവിഷന്‍ എളമക്കര നോര്‍ത്തില്‍ നിന്നും അഡ്വ. രജ്ഞിനി ബേബി, 27ാം ഡിവിഷന്‍ പുതുക്കലവട്ടം മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിന ഗോകുലന്‍, 28ാം ഡിവിഷന്‍ കുന്നുപുറം പ്രിയ രാജേഷ്, 29ാം ഡിവിഷന്‍ പോണേക്കര നിമ്മി മറിയം, 32-ാം ഡിവിഷന്‍ ദേവംകുളങ്ങരയില്‍ കെ എ വിജയകുമാര്‍ 34ാംഡിവിഷനായ സ്റ്റേഡിയത്തില്‍ അഡ്വ. ദീപ്തി മേരി വര്‍ഗീസ്, 37ാം ഡിവിഷന്‍ പാടിവട്ടത്ത് ഷിബി സോമന്‍, 38ാം ഡിവിഷനില്‍ വെണ്ണല സാബു കോറോത്ത്, 39ാം ഡിവിഷനായ ചക്കരപ്പറമ്പ് അഡ്വ. പിഎം നസീമ, 40ാം ഡിവിഷന്‍ ചളിക്കവട്ടത്ത് ബിന്ദു ബിജു, 42ാം ഡിവിഷനായ എളംകുളത്ത് പി ഡി നിഷ, 44ാം ഡിവിഷനില്‍ പൊന്നുരുന്തി സെബാസ്റ്റ്യന്‍, 47ാം ഡിവിഷന്‍ പൂണിത്തറയില്‍ സേവ്യര്‍ പി ആന്റണി, പനംപള്ളി നഗര്‍ ആന്റണി പൈനംന്തറ, 51ാം ഡിവിഷനായ പെരുമാനൂര്‍ ഫ്രാന്‍സിസ്, 52 ഡിവിഷനായ കോന്തുരുത്തിയില്‍ അഭിഷേക് കെ എസ്, 54ാം ഡിവിഷന്‍ ഐലന്‍ഡ് സൗത്ത് സാഗ്രത സുരേഷ് ബാബു, 55-ാം വാര്‍ഡില്‍ മോളി ഉദയന്‍, 56 പള്ളുരുത്തി ഈസ്റ്റ് നീതു തമ്പി, 62 പള്ളുരുത്തി കച്ചേരിപ്പടി എന്‍ എസ് ശ്രീകുമാര്‍, 63 ഷീജ പടിപ്പുരയ്ക്കല്‍, 64 പള്ളുരുത്തി ഗീത പ്രഭാകരന്‍, 65 മഞ്ജു ടീച്ചര്‍ 66 ഝാന്‍സി ജോസഫ്, 67 തോപ്പുംപടി ജോസഫ് സുമിത്ത്, 71 മൂലംകുഴി ഷൈല, 73 കെ എസ് പ്രമോദ് എന്നിവരാണ് മത്സരിക്കുക.
വരും മണിക്കൂറില്‍ ബാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. നിലവിലെ കൊച്ചി കോര്‍പ്പറേഷന്‍ ഭരണസിമിതി പരാജയമാണെന്നും കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
