പടന്: ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിക്കേണ് വോട്ടെടുപ്പ് നടക്കുന്നത്. 3.70 കോടി വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുന്നത്. ഇതില്‍ 1.95 കോടി പേര്‍ പുരുഷന്മാരും 1.74 പേര്‍ സ്ത്രീകളുമാണ്. 45.399 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്.
1302 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തിൽ മത്സര രംഗത്തുള്ളത്. സീമാബല്‍, മഗധി, ശഹാബാദ് അടക്കമുള്ള മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ താഴെ വീഴുമോ അതോ തേജ്വസി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യം അധികാരത്തിലേറുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം. ഇന്ന് വൈകിട്ടോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.
ഒന്നാംഘട്ടത്തില്‍ 64.66 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരുന്നു ഇത്. 2020നെ അപേക്ഷിച്ച് ഒന്നാംഘട്ടത്തില്‍ 8.5 ശതമാനമാണ് വര്‍ദ്ധനവുണ്ടായത്. ബെഗുസരായിയിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 67.32 ശതമാനം പോളിംഗായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് ഷെയ്ക്ക്പുരയിലായിരുന്നു. 52.36 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.
