ഗുണ്ടാ സംഘവും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; ഡൽഹിയിൽ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ നിന്നുള്ള ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് ബിഹാര്‍, ഡല്‍ഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

പിടികൂടാന്‍ ശ്രമിച്ചതോടെ പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. തിരിച്ച നടത്തിയ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബിഹാര്‍ സ്വദേശികളായ രഞ്ജന്‍ പതക്, ബിംലേഷ് മഹ്‌തോ, മനീഷ് പതക്, അമന്‍ താക്കൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Exit mobile version