കോട്ടയം ജില്ലയിൽ വിശക്കുന്നവർക്ക് ഭക്ഷണം നൽകി വരുന്ന സ്നേഹക്കൂട് അഭയകേന്ദ്രത്തിന്റെ തട്ടുകട സാമൂഹ്യവിരുദ്ധർ തല്ലി തകർത്തു; സംഭവം കളത്തിൽ പടിയിൽ;

കോട്ടയം: കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയ കേന്ദ്രത്തിന്റെ തട്ടുകട ഇന്നലെ അർദ്ധരാത്രിയിൽ സാമൂഹ്യവിരുദ്ധർ തല്ലി തകർത്തു . പാത്രങ്ങളും കൂടാതെ ബാനറുകളും വലിച്ച് കീറിയ സാമൂഹ്യവിരുദ്ധർ തൊട്ടടുത്തുള്ള സ്ഥാപനങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.

അന്തേവാസികൾക്ക് അഭയം നൽകുന്നതോടൊപ്പം, ലോക്ക് ഡൌൺ കാലത്തു എല്ലാദിവസവും നിരാലംബർക്കും, വെയിലിൽ വാടിയ പോലീസുകാർക്കും ഭക്ഷണങ്ങൾ എത്തിച്ച് നൽകി വരുന്ന സംഘടനയാണ് സ്നേഹക്കൂട്.

ഈ തട്ടുകടയിൽ നിന്നുള്ള വരുമാനമാണ് അന്തേവാസികളുടെ ദൈനം ദിന ചെലവുകൾക്ക് ഇവർ പ്രയോജനപ്പെടുത്തുന്നത്.

സംഭവത്തിൽ പ്രദേശവാസിയായ യുവാവിന് പങ്കുള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. കഞ്ചാവിനടിമയായ ഇയാൾ മറ്റു പലരുമായും വാക്കേറ്റത്തിൽ ഏർപ്പെടുന്നത് പതിവാണ്.

കട തല്ലി തകർത്തതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന വസ്തുതകളും അന്യോഷിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്യോഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version