തിരുവനന്തപുരം:ശബരമിലയിലെ സ്വർണ കൊള്ളയെ കുറിച്ച് എസ്ഐടി അന്വേഷണം ശക്തമായി നടക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽകുമാറിനെതിരെ യോഗം നടപടി എടുത്തേക്കും. 2019 ൽ അഡ്മിനിസ്റ്ററേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതി പട്ടികയിൽ ഉള്ള ഇവർ രണ്ടു പേര് മാത്രമാണ് നിലവിൽ സർവീസിലുള്ളത്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയടക്കം നടപടിയെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വിരമിച്ചവരുടെ പെൻഷൻ അടക്കമുള്ള ആനൂകൂല്യം തടയുന്ന കാര്യത്തിലടക്കം യോഗം ചര്‍ച്ച ചെയ്തേക്കും. ഇതിനിടെ, സ്വർണം പൂശിയതുമായി ബന്ധപ്പെട്ട പല നിർണായക രേഖകളും സ്മാർട്ട് ക്രിയേഷനിൽ കണ്ടെത്താൻ അന്വേഷണ സങ്കത്തിനു കഴിഞ്ഞിട്ടില്ല. ഇവ കടത്തി കൊണ്ടുപോയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം.
ശബരിമല സ്വര്‍ണ കൊള്ള; നിര്‍ണായക രേഖകള്‍ മാറ്റി? സ്മാര്‍ട്ട് ക്രിയേഷനിൽ നിന്ന് രേഖകള്‍ കണ്ടെത്താനായില്ല, ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

- Categories: Kerala, Latest News
- Tags: sabarimala
Related Content
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്ഐടിയുടെ നോട്ടീസ്
By
News Desk -02
June 13, 2026
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
By
News Desk -02
June 13, 2026
ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
By
News Desk -02
June 13, 2026
കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
By
News Desk -02
June 13, 2026
ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
By
News Desk -02
June 13, 2026
വിവാദ സ്പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
By
News Desk -02
June 13, 2026