തിരുവനന്തപുരം:ശബരമിലയിലെ സ്വർണ കൊള്ളയെ കുറിച്ച് എസ്ഐടി അന്വേഷണം ശക്തമായി നടക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റന്‍റ് എഞ്ചിനീയർ കെ സുനിൽകുമാറിനെതിരെ യോഗം നടപടി എടുത്തേക്കും. 2019 ൽ അഡ്മിനിസ്റ്ററേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതി പട്ടികയിൽ ഉള്ള ഇവർ രണ്ടു പേര് മാത്രമാണ് നിലവിൽ സർവീസിലുള്ളത്. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയടക്കം നടപടിയെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വിരമിച്ചവരുടെ പെൻഷൻ അടക്കമുള്ള ആനൂകൂല്യം തടയുന്ന കാര്യത്തിലടക്കം യോഗം ചര്‍ച്ച ചെയ്തേക്കും. ഇതിനിടെ, സ്വർണം പൂശിയതുമായി ബന്ധപ്പെട്ട പല നിർണായക രേഖകളും സ്മാർട്ട് ക്രിയേഷനിൽ കണ്ടെത്താൻ അന്വേഷണ സങ്കത്തിനു കഴിഞ്ഞിട്ടില്ല. ഇവ കടത്തി കൊണ്ടുപോയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം.
ശബരിമല സ്വര്‍ണ കൊള്ള; നിര്‍ണായക രേഖകള്‍ മാറ്റി? സ്മാര്‍ട്ട് ക്രിയേഷനിൽ നിന്ന് രേഖകള്‍ കണ്ടെത്താനായില്ല, ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

- Categories: Kerala, Latest News
- Tags: sabarimala
Related Content
ജനുവരി 15 നകം ജില്ലയിലെ മുഴുവൻ പത്താം ക്ലാസ്സ് കുട്ടികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം
By
News Desk -01
January 11, 2026
അമിത് ഷാ തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും
By
News Desk -02
January 11, 2026
മകരവിളക്ക് ബുധനാഴ്ച, വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 മാത്രം; സമയം തെറ്റിച്ചുവരുന്നവരെ
By
News Desk -02
January 11, 2026
രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
By
News Desk -02
January 11, 2026
ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
By
News Desk -02
January 10, 2026
വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍
By
News Desk -02
January 10, 2026