കോട്ടയത്ത് ബിജെപി പ്രകടനത്തിനിടെ സംഘർഷം; സിഐടിയു പ്രവർത്തകന് മർദനമേറ്റു

കോട്ടയം: ബിജെപി പ്രകടനത്തിനിടെ സിഐടിയു പ്രവര്‍ത്തകന് മര്‍ദനമേറ്റു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തില്‍ ബിജെപി നടത്തിയ പ്രകടനത്തിലാണ് സംഘര്‍ഷമുണ്ടായത്.

ഏറ്റുമാനൂരിലെ സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം. സിഐടിയുവിന്റെ കൊടിമരവും, എല്‍ഡിഎഫ് ബോര്‍ഡുകളും പ്രതിഷേധത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കൂടാതെ സിഐടിയു പ്രവര്‍ത്തകന്റെ ബൈക്കും ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. അനൂപ്, ആനന്ദ് എന്നീ സിഐടിയു പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്.

Exit mobile version