നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്; കേരളത്തിന്‍റെ വാർറൂം ചുമതല ഹർഷ കനാദത്തിന്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വാര്‍റൂം തുറക്കാനുള്ള നടപടികൾ തുടങ്ങി. കേരളത്തിൽ വാർറൂമിന്റെ ചുമതല ഹര്‍ഷ കനാദത്തിനാണ്.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാര്‍റൂം ചുമതലയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. ബി ആർ നായിഡുവിനാണ് തമിഴ്നാടിന്റെ ചുമതല. ജോൺ അശോക് വരദരാജനാണ് പുതുച്ചേരിയുടെ ചുമതല നൽകിയിരിക്കുന്നത്. ബംഗാളിൽ ബി പി സിങ്ങും അസമിൽ അമിത് സിഹാഗും വാർറൂം നയിക്കും.

കര്‍ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും മുന്‍ കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറിന്റെ മകനുമാണ് ഹര്‍ഷ കനാദം. കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ വാര്‍റൂമിന്റെ ഭാഗമായിരുന്നു ഹർഷ കനാദം. സുനില്‍ കനഗോലുവിന്റെ സംഘാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
­

Exit mobile version