ഹരിപ്പാട്: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലെ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ നൽകി താരയും, ഗിരിയും ജീവിതത്തിലേക്ക് ചുവടു വെച്ചു.
ഹരിപ്പാട് ഡിപ്പോയിലെ RAC 220 കെ എസ് ആർ ടി സി ബസിൽ താര ഡബിൾ ബെല്ലടിച്ചപ്പോൾ ആരും അറിഞ്ഞില്ല അത് ഇവരുടെ ജീവിതമണി ആകുമെന്ന്.
കെ എസ് ആർ ടി സി ബസിൽ നീണ്ട വർഷകാലം പ്രണയിച്ച താര ഗിരി ദമ്പതികൾ ഹരിപ്പാട് ഡിപ്പോയിൽ ജീവനക്കാർ മാത്രമായിരുന്നില്ല. തങ്ങളുടെ പ്രണയ വാഹനമായ കെ എസ് ആർ ടി സി യെ ജീവന് തുല്യം സ്നേഹിക്കുന്നവരും ആയിരുന്നു.
കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവറാണ് ഗിരി. താരയാകട്ടെ വനിതാ കണ്ടക്ടറും. തുടക്കം മുതൽ ഇരുവരും ഒന്നിച്ചായിരുന്നു ബസ്സിൽ ഡ്യൂട്ടി എടുത്തിരുന്നത്. ഇതിനിടയിൽ ഗിരിയ്ക്ക് കായംകുളം ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ ഗിരി വീണ്ടും ഹരിപ്പാട് ഡിപ്പോയിൽ തിരികെയെത്തുകയും തൻ്റെ പ്രിയതമയ്‌ക്കൊപ്പം ഡ്യൂട്ടി തുടരുകയും ചെയ്തു.
പിന്നീട് RPC 67 & RSA 220 എന്ന ഹരിപ്പാട് ഡിപ്പോയിലെ കിടിലൻ രണ്ടു വണ്ടിയിലും ഇരുവരും ഒന്നിച്ചായിരുന്നു ഡ്യൂട്ടി …. അന്നൊക്കെ ബസിൽ താര ഡബിൾ ബെൽ അടിക്കുമ്പോൾ മറ്റുള്ളവർക്ക് പോലും അറിയില്ലായിരുന്നു, അത് അവരുടെ ജീവിതമണി ആണെന്ന്.
എന്തൊക്കെയായാലും ഒരു വ്യാഴവട്ടത്തിലേറെ പ്രണയിച്ച് വിവാഹിതരായ ഗിരി ഗോപിനാഥ് – താര ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ ആശംസകളുടെ പ്രവാഹമാണ് .
