കേരള ധ്വനി ഓൺലൈൻ പത്രത്തിന്റെ മാർച്ച് മാസത്തിലെ വായനക്കാർ, കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി; പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാർക്കും നന്ദി അറിയിക്കുന്നു.

കോട്ടയം: കോട്ടയം കേന്ദ്രമാക്കി വാർത്തകൾ നൽകി വരുന്ന കേരള ധ്വനി ഓൺലൈൻ പത്രം മാർച്ച് മാസത്തിലെ വായനക്കാരുടെ കണക്കുകൾ പുറത്ത് വിടുന്നു. നാലുലക്ഷത്തി എഴുപത്തി രണ്ടായിരത്തി അറുന്നൂറ്റി അമ്പത്തിരണ്ട് ഹിറ്റുകളാണ് ഞങ്ങളുടെ വാർത്തകൾ മാർച്ച് മാസത്തിൽ ലഭിച്ചത് . 2020 മാർച്ച് 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരമാണ്.

2020 ഫെബ്രുവരിയിലെ വായനക്കാരുടെ എണ്ണം അപേക്ഷിച്ച് മൂന്നിരട്ടിയിലേറെ വർധനവാണ് കേരള ധ്വനിക്ക് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിൽ 154,023 ഹിറ്റുകളാണ്  ഉണ്ടായിരുന്നത്. എന്നാൽ ഒരു മാസത്തിനിടെ ഇത് മൂന്നിരട്ടിയായി 472,652 ആകുകയായിരുന്നു.

കൊറോണ ലോക്ക് ഡൌൺ കാലഘട്ടത്തിലും പ്രേക്ഷകർ ഇഷ്ടപ്പെടുന്നതും, സത്യസന്ധമായ വാർത്തകളും വളരെ പെട്ടെന്ന് വായനക്കാരിലേക്ക് എത്തിക്കുവാൻ കേരള ധ്വനിക്കു കഴിഞ്ഞു. എല്ലാ വായനക്കാർക്കും നന്ദി അറിയിക്കുന്നതോടൊപ്പം വീണ്ടും സഹകരണങ്ങൾ പ്രതീക്ഷിച്ച് കൊള്ളുന്നു. കേരള ധ്വനിക്കു വേണ്ടി എഡിറ്റർ

Exit mobile version