പ്രഭാത വ്യായാമത്തിനു വേണ്ടി രാവിലെ നടക്കാനിറങ്ങിയ നാല്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: ലോക്ക് ഡൌൺ മുന്നറിയിപ്പ് ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയ നാല്പതോളം പേരെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗറില്‍ നിന്ന് സ്ത്രീകളടക്കം ഏകദേശം നാല്പതോളം പേരാണ് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ പല ദിവസങ്ങളിലായി കേരള പോലീസ് ഡ്രോണ്‍ വഴി നടത്തിയ പരിശോധനയിലാണ് പ്രഭാതസവാരിക്കാര്‍ കൊച്ചിയിലെ സമ്പന്നർ തിങ്ങി പാർക്കുന്ന സ്ഥലമായ പനമ്പിള്ളി നഗറില്‍ വൻതോതിലുണ്ടന്ന് മനസിലായത്.

ദിവസവും നൂറുകണക്കിനു ആളുകൾ പ്രഭാതസവാരിക്കെത്തുന്ന പനമ്പിള്ളി നഗറില്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രഭാതസവാരിക്കിറങ്ങരുതെന്നു പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസ് നിർദേശം പതിവായി ലംഘിക്കപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്കു പോലീസ് നീങ്ങിയത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Exit mobile version