കോട്ടയം ജില്ലയില്‍ രണ്ട് കോവിഡ് ആശുപത്രികള്‍; ആറ് പ്രാഥമിക പരിചരണ കേന്ദ്രങ്ങള്‍

കോട്ടയം: കോട്ടയം ജില്ലയിലെ രണ്ട് ആശുപത്രികളെ കോവിഡ് വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയും ജനറല്‍ ആശുപത്രിയുമാണ് അവശ്യ ഘട്ടത്തില്‍ ഡെഡിക്കേറ്റ് കോവിഡ് കെയര്‍ ഹോസ്പിറ്റിലുകളാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സയും പരിചരണവും വേണ്ടിവരുന്നവരെയാണ് ഈ ആശുപത്രികളില്‍ പ്രവേശിപ്പിക്കുക.

മറ്റു ചികിത്സകള്‍ ഒഴിവാക്കാതെ അധിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയായിരിക്കും രണ്ട് ആശുപത്രികളെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുക.

ഇതിനു പുറമെ വിദഗ്ധ ചികിത്സ അനിവാര്യമല്ലാത്ത കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി പ്രാഥമിക കോവിഡ് പരിചരണ കേന്ദ്രങ്ങളാക്കുന്നതിനുള്ള ആശുപത്രികളുടെ പട്ടികയും തയ്യാറാക്കയിട്ടുണ്ട്. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം, പാമ്പാടി, താലൂക്ക് ആശുപത്രികളും ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുമാണ് ഈ പട്ടികയിലുള്ളത്

 

Exit mobile version